test del 4 copy of del 3
തമിഴ്നാട്ടിലെ പുതിയ സർക്കാർ: മുല്ലപ്പെരിയാർ സംബന്ധിച്ച നിലപാട് നിർണായകമാകും

തൊടുപുഴ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റതോടെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലെ നിലപാട് നിർണായകമാകും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ആയി ഉയർത്തും, കേരള–തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം എന്നും തുറക്കും എന്നിവയായിരുന്നു ടിവികെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. ഇത് തേനി ജില്ലയിലെ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കി. നാലു മണ്ഡലങ്ങളിൽ രണ്ടിടത്ത് ടിവികെ വിജയിച്ചു.മുല്ലപ്പെരിയാർ വിഷയത്തിൽ അതിർത്തിയിൽ റോഡ് ഉപരോധം ഉൾപ്പെടെ പതിവായി സംഘടിപ്പിക്കുന്ന കമ്പം മേഖലയിലെ കർഷക സംഘടനകളുടെ പിന്തുണ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ടിവികെയ്ക്കു ലഭിച്ചു. വിജയിച്ചാൽ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം കാണുന്നതിനു പ്രഥമ പരിഗണന നൽകുമെന്നാണ് സംഘടനകൾക്കു ടിവികെ സ്ഥാനാർഥികൾ നൽകിയ ഉറപ്പ്.
Source link


