test del 3
പെരുമ്പാമ്പിനെ കടിച്ച് കൊന്ന് രാജവെമ്പാല; സംഭവം മമ്പാട് ഓടായിക്കൽ ആക്രി ഗോഡൗണിൽ

മലപ്പുറം ∙ പെരുമ്പാമ്പിനെ കടിച്ച് കൊന്ന് രാജവെമ്പാല. മമ്പാട് ഓടായിക്കൽ ആക്രി ഗോഡൗണിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവം കണ്ട ഗോഡൗണിലെ ജീവനക്കാർ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു. സർപ്പ വൊളന്റിയർമാർ എത്തിയെങ്കിലും പെരുമ്പാമ്പിനെ കൊന്ന് ഉപേക്ഷിച്ച് രാജവെമ്പാല കടന്നുകളഞ്ഞു. ഗോഡൗണിലെ ചാക്കുകൾ ഇടയിലേക്ക് മറഞ്ഞ രാജവെമ്പാലയെ പിടികൂടാനായില്ല.
Source link

