test del 3

യുവതിയെ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണി, പീഡിപ്പിക്കാൻ ശ്രമം; ഗ്രേഡ് എസ്ഐ കീഴടങ്ങി


കൊച്ചി∙ ലഹരിമരുന്ന് കേസന്വേഷണത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ എച്ച്.മുജീബ് കീഴടങ്ങി. രണ്ടാഴ്ചയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, തിങ്കളാഴ്ച രാവിലെ താൻ ജോലി ചെയ്തിരുന്ന അതേ സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മുജീബിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.മുജീബിനെതിരായ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ആരോപണങ്ങൾ ശരിവച്ചതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഒളിവിൽ പോയെങ്കിലും പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മറ്റ് വഴികളില്ലാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മുജീബിനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇയാൾക്കെതിരെ സമാനമായ മറ്റു പരാതികൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


Source link

Back to top button