test del 4 copy of del 3

കേരളത്തിന്റെ ‘കവചം’ പകർത്താൻ ഒഡീഷ; ദുരന്തനിവാരണ മേഖലയിൽ കേരളവും ഒഡീഷയും തമ്മിൽ ധാരണാപത്രം


പത്തനംതിട്ട ∙ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ മാതൃകയാക്കി ഡിജിറ്റൽ മുന്നറിയിപ്പു സംവിധാനങ്ങൾ ഒരുക്കാൻ ഒഡീഷ. കഴിഞ്ഞ മൺസൂൺകാലം മുതൽ സംസ്ഥാനത്ത് സജീവമാക്കിയ കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാഡ് മാനേജ്മെന്റ് സിസ്റ്റമാണ് (കവചം) ഒഡീഷയെ ആകർഷിച്ചത്. വിവിധ തരത്തിലെ 280 ഭൂപടങ്ങൾ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ ദുരന്ത സാധ്യതകളുടെ ഡേറ്റ ഉൾപ്പെടുത്തിയിട്ടുള്ള സംവിധാനമാണിത്.ചുഴലികളുടെ നാട് ഒഡീഷ  രാജ്യത്തു തന്നെ ഏറ്റവുമധികം ചുഴലിക്കാറ്റുകളും പ്രകൃതി ദുരന്തങ്ങളും നേരിടുന്ന ഒഡീഷ, 1999ലെ ചുഴലിക്കാറ്റിനു ശേഷമാണ് ദുരന്ത നിവാരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിത്തുടങ്ങിയത്. ഇന്നു രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്ത നിവാരണ സംവിധാനമാണ് ഒഡീഷയുടേത്. 2017 ൽ ഓഖി ചുഴലി, 2018 ൽ പ്രളയം, 2020 ൽ പെട്ടിമുടി മണ്ണിടിച്ചിൽ, 2024 ൽ വയനാട് ഉരുൾപൊട്ടൽ തുടങ്ങിയ പല പ്രകൃതി ദുരന്തങ്ങളും ആവർത്തിച്ചതോടെയാണ് ഭിന്ന ദുരന്ത സാധ്യതാ പ്രദേശമായി കേരളവും മാറുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇരുസംസ്ഥാനങ്ങളും കൈ കോർക്കുന്നതു ദുരന്ത നിവാരണ രംഗത്ത് പുതിയ കാൽവയ്പാകും.


Source link

Back to top button