LATEST
പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനംനൊന്ത് കാസർകോട് സ്വദേശിനി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശി മണിയുമായി നാലുമാസം മുമ്പ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരു മാസം മുമ്പാണ് മണി ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു പ്രഫുല്ല. വീട്ടുകാർ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
Source link


