CINEMA

ജെ .പി തുമിനാട് മലയാളത്തിൽ,മഞ്ജു വാര്യരുടെ ഹാപ്പിലൂപ്പ് ഇരിങ്ങാലക്കുടയിൽ


മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹാപ്പിലൂപ്പ്” എന്നു പേരിട്ടു ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ റിലീസ് ചെയ്തു. ഗൗതമന്റെ രഥം , വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് നാളെ ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിക്കും. കന്നട, തുളു നടൻ ജെ. പി തുമിനാട് മലയാളത്തിലേക്ക് എത്തുന്നു. സൂ ഫ്രം സോ എന്ന കന്നട ചിത്രത്തിലൂടെ മലയാളത്തിനും പരിചിതനാണ് ജെ. പി തുമിനാട്. മുകേഷ്,മധു വാര്യർ, വി .കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഛായാഗ്രഹണം – ഗൗതം ശങ്കർ, എഡിറ്റർ – കണ്ണൻ മോഹൻ, സംഗീതം – ഇലക്ട്രോണിക് കിളി& പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ – ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – ലിജി പ്രേമൻ, വി എഫ് എക്സ് – പ്രോമൈസ്, പി .ആർ . ഒ എ. എസ്. ദിനേശ്, ശബരി,


Source link

Back to top button