test del 4 copy of del 3

ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടു, ആത്മവിശ്വാസം നൽകി; ബംഗാളിലെ ബിജെപി ജയത്തിന് പിന്നിൽ ആനന്ദബോസിന്റെ ഇടപെടലും


കൊൽക്കത്ത∙ ബംഗാളിലെ ബിജെപിയുടെ മിന്നുന്ന ജയത്തിന് മുൻ ഗവർണർ ഡോ.സി.വി. ആനന്ദബോസിനു നന്ദി പറഞ്ഞ് ബുദ്ധിജീവികൾ. സ്ട്രോങ്മാൻ രാഷ്ട്രീയം ഭരിക്കുന്ന ബംഗാളിൽ ഭയം ഒഴിവാക്കുന്നതിൽ ഡോ.സി.വി. ആനന്ദബോസിന്റെ ഇടപെടലുകൾ സഹായകരമായി എന്നാണ് അവർ പറയുന്നത്. ഭരണവിരുദ്ധവികാരം, മമത സർക്കാറിന്റെ അഴിമതി, ബിജെപിയുടെ സംഘടനാപരമായ ശക്തി എന്നിവക്കു പുറമെ സംസ്ഥാനത്തിന്റെ തകർന്നടിഞ്ഞ ക്രമസമാധാനനിലയും 15വർഷത്തെ തൃണമൂൽ സർക്കാറിന്റെ പതനത്തിന് കാരണമായിട്ടുണ്ട്. ഭരണഘടനാ പരിമിതിയിൽ നിന്നുകൊണ്ട് ബംഗാളിലെ അക്രമങ്ങൾക്കെതിരേ കർശനനിലപാടാണ് ആനന്ദബോസ് സ്വീകരിച്ചിരുന്നത്. പരിമിതികൾക്കിടയിലും ഗവർണർക്ക് ഇത്ര ചെയ്യാമെങ്കിൽ പുതിയ സർക്കാറിന് കൂടുതൽ ചെയ്യാൻ സാധിക്കുമെന്ന തോന്നലും സംസ്ഥാനത്തുണ്ടായി. മാറ്റങ്ങളുണ്ടാകില്ലെന്ന നിരാശയിൽ നിന്ന് ജനങ്ങൾ മാറിച്ചിന്തിച്ചുവെന്നും ഇതിൽ ആനന്ദബോസിന്റെ ഇടപെടൽ പ്രധാനമായിരുന്നുവെന്നും ബിജെപി നേതാക്കൾ പറയുന്നു.മുൻ ഗവർണർ ജഗ്ദീപ് ധൻകർ മുഖ്യമന്ത്രി മമത ബാനർജിയുമായി നേരിട്ട് യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ ഡോ. ആനന്ദബോസ് തർക്കങ്ങൾപ്പുറം ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ യാത്ര ചെയ്യുകയായിരുന്നു. വന്ദേമാതരം, ജലതരംഗം എന്നിങ്ങനെ രണ്ടു യാത്രകളാണ് അദ്ദേഹം നടത്തിയത്. രാഷ്ട്രീയക്കാർക്ക് സമാനമായി ഗവർണർ നടത്തുന്ന യാത്രകൾ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഹുഗ്ലി നദിയിലൂടെ യാത്ര ചെയ്ത് ഗോത്രഗ്രാമങ്ങളിൽ താമസിക്കുകയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്ന ജനസമ്പർക്കപരിപാടിയായിരുന്നു ജലതരംഗം യാത്ര.മുർഷിദാബാദിൽ വർഗീയകലാപം ഉണ്ടായപ്പോൾ ഗവർണർ തന്റെ ഔദ്യോഗിക യാത്ര റദ്ദാക്കി അവിടെ എത്തി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി. വൻ കലാപത്തിലേക്ക് നീങ്ങിയ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഗവർണർ തയാറല്ലായില്ല. പക്ഷേ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ യാത്ര വിജയിച്ചു. നിരന്തരമായ യാത്രയെത്തുടർന്ന് ഗവർണർക്ക് ഹൃദയാഘാതമുണ്ടായതും ഇവിടെ വച്ചാണ്. ഒരു മാസത്തിലധികം ചികിത്സയിലുമായിരുന്നു അദ്ദേഹം. ഹനുമാൻ ജയന്തി, രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് സമാധാനം സൃഷ്ടിക്കാനും ഗവർണർ ഇടപെട്ടു.


Source link

Back to top button