CINEMA

തലൈവർ വിജയ്ക്ക് ആശംസകളുമായി തിരുവനന്തപുരം സെൻട്രൽ ആരാധകർ


തമിഴകത്തിന്റെ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്ളാദത്തിൽ തിരുവനന്തപുരത്ത് എൺപത് വർഷത്തിലേറെ പഴക്കം ഉള്ള സെൻട്രൽ തിയേറ്ററിലെ ജീവനക്കാരും വിജയ് ആരാധകരും ഒത്തുകൂടി. സിനിമ കാണാൻ എത്തിയവർക്ക് പാൽപ്പായസം വിതരണം ചെയ്തു. സെൻട്രൽ തിയേറ്ററിൽ വിജയ് ഉൾപ്പെടെയുള്ള തമിഴ് താരങ്ങളുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചിട്ടുള്ളത്. സെൻട്രലിന്റെ സഹോദര സ്ഥാപനമായ അജന്ത തിയേറ്ററിൽ വിജയ് ചിത്രങ്ങളായ തുള്ളാതെ മനവും തുള്ളും , ഗില്ലി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ‌്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സെൻട്രൽ തിയേറ്റർ മാനേജിംഗ് ഡയറക്ടർ ആർ.എസ്. മോഹൻദാസ് അറിയിച്ചു..


Source link

Back to top button