test del 4 copy of del 3
കെ.സി.ക്കായി ഫ്ലെക്സ് വച്ച് സിപിഎം പ്രവർത്തകൻ; ക്യാമറയിൽ കുടുങ്ങി

വാടാനപ്പള്ളി (തൃശൂർ) ∙ സേവ് കോൺഗ്രസിന്റെ പേരിൽ കെ.സി.വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് വച്ച സിപിഎം നേതാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം അരവശേരി മുഹമ്മദാണ് സിസിടിവിയിൽ കുടുങ്ങിയത്. കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ബോർഡ് വയ്ക്കുന്നത് സിസിടിവിയിൽ തെളിഞ്ഞതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. യുഡിഎഫ് മണ്ഡലം കമ്മിറ്റി പേരിൽ പൊലീസിൽ പരാതി നൽകി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
Source link

