CINEMA
തലൈവാ…. തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ്; ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്രനിമിഷം

ചെന്നൈ: സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട് തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് രാവിലെ 10 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്‌നാട് നിയമസഭയിൽ 118 എന്ന ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നാല് തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒടുവിൽ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) യുടെ രണ്ട് എംഎൽഎമാരുടെയും സിപിഐയുടെയും സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും രണ്ട് വീതം എംഎൽഎമാരുടെയും പിന്തുണ ലഭിച്ചതോടെയാണ് സത്യപ്രതിജ്ഞയ്‌ക്ക് ഗവർണർ അനുമതി നൽകിയത്.
Source link


