test del 3
‘ഷർട്ടഴിച്ചപ്പോൾ പുറത്ത് പാടുകണ്ട് എന്റെ നെഞ്ചു തകർന്നു..’: എംഎൽഎയുടെ അമ്മ, അഭിമാനത്തിന്റെയും

ആലപ്പുഴ ∙ ‘തൊഴിലുറപ്പിനു പോയി കിട്ടിയ പൈസ കൂട്ടിവച്ചാണ് തോമസിന് ആദ്യ വെള്ള ഷർട്ട് വാങ്ങിയത്’. ഇതു പറയുമ്പോൾ ആലപ്പുഴ മണ്ഡലം നിയുക്ത എംഎൽഎ എ.ഡി.തോമസിന്റെ അമ്മ അക്കാമ്മയുടെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി വിടർന്നു. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തോമസ് വീട്ടിൽ വന്ന് ‘അമ്മേ… ഞാൻ കെഎസ്യുവിൽ ചേരും’ എന്ന് പറയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ നടന്നില്ല. അക്കാമ്മ ഓർക്കുന്നു.തോമസിന് എൽഎൽബി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും എന്നെ അലട്ടിയിരുന്നു. അക്കാമ്മ പറഞ്ഞു. തോമസ് അധ്യാപകനാകണമെന്നായിരുന്നു അക്കാമ്മയുടെ ആഗ്രഹം. തോമസ് അപ്പനോടൊപ്പം കടലിൽ പോകുന്നതായിരുന്നു അക്കാമ്മയ്ക്ക് ഏറ്റവും പേടി. വല തയ്ച്ചു കിട്ടുന്ന പൈസ കൂട്ടിവച്ച് വിശേഷ ദിവസങ്ങളിൽ മക്കൾക്ക് ഉടുപ്പു വാങ്ങും. ഒരു തരത്തിലുള്ള നിർബന്ധവുമുള്ള ആളായിരുന്നില്ല തോമസ്; ഭക്ഷണകാര്യത്തിലോ, വസ്ത്രത്തിലോ, പൈസയുടെ കാര്യത്തിലോ ഒന്നും. നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കുന്ന, നല്ല മനസ്സുള്ള ഒരു എംഎൽഎയാവണം തോമസ് എന്നാണ് അക്കാമ്മയുടെ ആഗ്രഹം.
Source link


