test del 4 copy of del 3

വിജയ് ഇന്ത്യ സഖ്യത്തിലേക്ക്?; ഡിഎംകെ വേർപിരിഞ്ഞെങ്കിലും ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് ചിദംബരം


ചെന്നൈ ∙ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഭരണകക്ഷിയായ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞെങ്കിലും ദേശീയതലത്തിൽ ‘ഇന്ത്യ’ സഖ്യം ശക്തമായി തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനമാണ് തമിഴ്‌നാട്ടിലെ ദീർഘകാല സഖ്യത്തിൽ വിള്ളലുണ്ടാക്കിയത്. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന വിജയിനെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കണമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. പുതിയ മുഖ്യമന്ത്രിയാകുന്ന വിജയിനെ ഇന്ത്യ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. എം.കെ. സ്റ്റാലിൻ ഇപ്പോഴും ദേശീയ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു.


Source link

Back to top button