test del 4 copy of del 3

‘സ്വത്ത് ഭര്‍ത്താവിന്റെ പേരിലാക്കണം; അല്ലെങ്കിൽ കൊന്നുകളയും’; ഭീഷണിക്ക് പിന്നാലെ 22കാരി മരിച്ച നിലയിൽ, ദുരൂഹത


ഗ്രേറ്റർ നോയിഡ ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ 22കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിക നഗറാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ഭർത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ പേരിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഇത് സ്വന്തമാക്കാനായി ഭര്‍ത്താവും വീട്ടുകാരും ചേർന്ന് മകളെ കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ തന്നെ മോണിക്കയെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കാൻ തുടങ്ങിയെന്നും സ്വത്തിന് വേണ്ടിയാണ് അനൂജ് മോണിക്കയെ വിവാഹം ചെയ്തതെന്നും മോണിക്കയുടെ സഹോദരൻ അനിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകിയിട്ടുണ്ട്. 


Source link

Back to top button