ഹരിപ്പാട് മികച്ച ബ്ലോക്ക് പഞ്ചായത്ത്

□മേലുകാവ് സ്വയം പര്യാപ്ത പഞ്ചായത്ത്ന്യൂഡൽഹി: 2025ലെ ദേശീയ പഞ്ചായത്ത് പുരസ്ക്കാരങ്ങൾ കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് നേട്ടം. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്ക്കാരം ഹരിപ്പാട് പഞ്ചായത്തിനാണ്. 2 കോടി രൂപയാണ് സമ്മാനം.വിവിധ കാറ്റഗറികളിലെ ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്ക്കാരം കേരളത്തിലെ മൂന്നു പഞ്ചായത്തുകൾക്ക് പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങളിൽ സ്വയംപര്യാപ്തമായ പഞ്ചായത്ത് എന്ന കാറ്രഗറിയിൽ കോട്ടയം മേലുകാവ് പഞ്ചായത്തിനാണ് ഒന്നാം റാങ്ക്. 1 കോടി രൂപ സമ്മാനിക്കും. ശിശു സൗഹൃദ പഞ്ചായത്ത് വിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ വർക്കല ഒറ്റൂർ പഞ്ചായത്തിന് 50 ലക്ഷം രൂപയാണ് പുരസ്ക്കാര തുക. മികച്ച ആരോഗ്യ സൗകര്യങ്ങളുള്ള പഞ്ചായത്ത് എന്ന കാറ്റഗറിയിൽ നിരണം പഞ്ചായത്തിനാണ് മൂന്നാം സ്ഥാനം. 25 ലക്ഷം രൂപ ലഭിക്കും. ജൂൺ 3ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
Source link


