test del 3
മൈജിക്ക് റെക്കോർഡ് വിറ്റുവരവ്; കഴിഞ്ഞവർഷം 5500 കോടി, ഈ വർഷം ലക്ഷ്യം 7500 കോടി, ജീവനക്കാരുടെ എണ്ണം 10,000ലേക്ക്

കോഴിക്കോട്∙ മൈജി കഴിഞ്ഞ സാമ്പത്തികവർഷം (2025-26) സ്വന്തമാക്കിയത് റെക്കോർഡ് വിറ്റുവരവ്. 5000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 5500 കോടി രൂപ നേടിയെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു. ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് രംഗത്ത് ദക്ഷിണേന്ത്യയിലെ മുൻനിര റീട്ടെയ്ൽ സെയിൽസ് ആൻഡ് സർവീസ് ശൃംഖലയായ മൈജി നടപ്പുവർഷം ലക്ഷ്യമിടുന്നത് 7500 കോടി രൂപയാണ്. ജീവനക്കാരുടെ എണ്ണം നിലവിലെ 5800ൽ നിന്ന് പുതിയ തൊഴിലവസരങ്ങളൊരുക്കി 10,000ലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഓണക്കാലത്ത് മാത്രം മൈജി നേടിയ വിറ്റുവരവ് 1600 കോടിയാണ്. നടപ്പുവർഷം 40-50 പുതിയ ഷോറൂമുകൾ തുറക്കാൻ ലക്ഷ്യമിടുന്നു. വിപുലമായ കളക്ഷനുകളും ഉപഭോക്താക്കൾക്ക് ലൈവ് എക്സ്പീരിയൻസ് നൽകുന്ന സൗകര്യങ്ങളുമുള്ള എപിക് ഷോറൂമുകൾ എല്ലാ ജില്ലകളിലും ആരംഭിക്കും. കേരളം, കർണാടക, തമിഴ്നാട് എന്നിവയ്ക്ക് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും സാന്നിധ്യമറിയിക്കും.2006ൽ ‘3ജി മൊബൈൽ വേൾഡ്’ എന്ന പേരിൽ കോഴിക്കോട്ട് ആയിരുന്നു മൈജിയുടെ തുടക്കം. 200 സ്ക്വയർ ഫീറ്റിൽ ആരംഭിച്ച സംരംഭമാണ് 150ലേറെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളായി വളർന്നത്.
Source link


