test del 4 copy of del 3

മിന്നലിൽ തീപിടിച്ച ജീപ്പ് തനിയെ സ്റ്റാർട്ടായി; മതിൽ തകർത്ത് തെങ്ങിൽ ഇടിച്ചുനിന്നു


നിലമ്പൂർ ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പിന്റെ ബാറ്ററി, വയറിങ് എന്നിവ മിന്നലേറ്റ് നശിച്ചു. വാഹനം തനിയെ സ്റ്റാർട്ടായി മുന്നോട്ടു കുതിച്ച് തെങ്ങിൽ ഇടിച്ചു നിന്നു. നിലമ്പൂർ നല്ലംതണ്ണി വളവിൽ റിട്ട.എസ് ഐ വിജയൻ പുലിക്കോട്ടിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ 3.45 ടെയാണ് സംഭവം. കാറും ജീപ്പും മുറ്റത്ത് നിർത്തിയിട്ടിരുന്നു. വിജയൻ സ്ഥലത്തുണ്ടായിരുന്നില്ല.മുറ്റത്തെ മതിലിന്റെ ഒരു ഭാഗം ഇടിച്ചു തെറിപ്പിച്ചാണ് ജീപ്പ് മുന്നോട്ട് പാഞ്ഞത്. രാവിലെ വിജയൻ എത്തി പരിശോധിച്ചപ്പോൾ ബാറ്ററിപൊട്ടിയ നിലയിൽ കണ്ടു ടെർമിനൽ വയർ തീ കത്തി ഉരുകിയിട്ടുണ്ട്. ഫസ്റ്റ് ഗിയറിലാണ് ജീപ്പ് നിർത്തിയിരുന്നതെന്ന് വിജയൻ പറഞ്ഞു. മിന്നലിൽ ഷോർട്ട് സർക്യൂട്ടുണ്ടായപ്പോൾ വൈദ്യുതി പ്രവഹിച്ച് ജീപ്പ് സ്വയം സ്റ്റാർട്ടായെന്നാണ് ഇലക്‌ട്രീഷ്യന്റെ നിഗമനം. കാൽലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു.


Source link

Back to top button