NATIIONAL

സിക്സടിയിൽ 300 കടന്ന് അഭിഷേക് ശർമ, ഒപ്പമുള്ളത് ഗെയ്‍ലും കോലിയും സഞ്ജു സാംസണും


ഹൈദരാബാദ് ∙ വെടിക്കെട്ട് ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന അഭിഷേക് ശർമ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 മത്സരങ്ങളിൽ 300 സിക്സുകൾ നേടുന്ന ആറാമത്തെ ബാറ്ററെന്ന നേട്ടമാണ് അഭിഷേകിന് (302) സ്വന്തമായത്. പഞ്ചാബിനെതിരെ ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ 13 പന്തിൽ 35 റൺസ് നേടിയ അഭിഷേക് 4 സിക്സറുകൾ പറത്തിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്.2018ല്‍ ഐപിഎലിൽ അരങ്ങേറിയ അഭിഷേക് ശർമ, ഈ സീസണിൽ കളിച്ച 11 മത്സരങ്ങളിൽനിന്ന് 475 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു സെഞ്ചറിയും മൂന്ന് അര്‍ധ സെഞ്ചറികളും ഉൾപ്പടെയാണ് താരത്തിന്റെ റൺവേട്ട. 2026 ഐപിഎലിൽ മാത്രം വൈഭവ് 36 സിക്സുകൾ അടിച്ചിട്ടുണ്ട്. ഐപിഎൽ കരിയറിൽ 88 മത്സരങ്ങളിൽനിന്ന് 137 സിക്സുകളും താരം ബൗണ്ടറി കടത്തിയിട്ടുണ്ട്.


Source link

Back to top button