test del 5 copy of del 3

‘സര്‍ക്കാരിനെ നയിച്ചവരോട് ജനങ്ങൾക്ക് അമർഷം; മുഖ്യമന്ത്രിയെ തിരുത്താന്‍ കഴിഞ്ഞില്ല’


തിരുവനന്തപുരം∙ ഇടതുസര്‍ക്കാരിനെ നയിച്ച വ്യക്തികളുടെ പെരുമാറ്റത്തോടുള്ള അമര്‍ഷം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ വ്യക്തമായി അഭിമുഖീകരിക്കാന്‍ ശ്രമിക്കാതിരുന്നതാണു തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിക്കു കാരണമായതെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 26 സീറ്റിലേക്കും സിപിഐ 8 സീറ്റിലേക്കും ചുരുങ്ങി വമ്പന്‍ പരാജയം നേരിടേണ്ടിവന്നതിനു പിന്നാലെയാണ് അതിന്റെ കാരണങ്ങള്‍ പ്രകാശ് ബാബു മനോരമ ഓണ്‍ലൈനുമായി പങ്കുവച്ചത്. ഇടതുസര്‍ക്കാരിനോടു പ്രതിപത്തിയില്ലെന്ന കാര്യം ഗൃഹസമ്പര്‍ക്കത്തിനു ശേഷം തന്നെ ബോധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മാത്രം ചിത്രം വച്ചുള്ള പ്രചാരണത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹത്തില്‍നിന്ന് ഉയര്‍ന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. 2016 ൽ പിണറായി വിജയന്‍ പറഞ്ഞ പല കാര്യങ്ങളും തുടര്‍ഭരണകാലത്തു നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി∙ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപത്യ പ്രവണതയോടെ പെരുമാറിയെന്നും അതു തിരുത്താന്‍ എല്‍ഡിഎഫിനും സിപിഐക്കും കഴിയാതെ പോയതുമാണ് വലിയ പ്രഹരത്തിനു കാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്? അതുശരിയാണ്. അതിനെ തിരുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ മാത്രം ചിത്രം വച്ചുള്ള പ്രചാരണത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹത്തില്‍നിന്ന് ഉയര്‍ന്നത്. ആളുകള്‍ക്കു സ്വീകര്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷെ ജനങ്ങളില്‍നിന്ന് ആ നിലയിലുള്ള സ്വീകാര്യത കിട്ടാതെ വന്നതു കൊണ്ടാണ് അതിനെതിരെ വിമര്‍ശനം വന്നത്. ഫോട്ടോയില്‍ ഒന്നും കാര്യമില്ല. മന്ത്രിസഭയുടെ തീരുമാനങ്ങളെ എത്രത്തോളം ജനം അംഗീകരിച്ചുവെന്നതാണ് പ്രസക്തം. പിണറായി വിരുദ്ധത എന്നുള്ള രീതിയില്‍ അതിനെ കാണുന്നില്ല. ഭരണവിരുദ്ധവികാരമുണ്ടായിരുന്നുവെന്നു പറയുന്നത് സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തോടുള്ള വിരോധമല്ല. സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അതിന്റെ ഒപ്പം അഭിമുഖീകരിക്കാതെ പോയ നിരവധി വിഷയങ്ങളുമുണ്ട്. ഇടതു സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ വിലയിരുത്തുമ്പോഴാണ് നമുക്കത് ബോധ്യമാകുന്നത്. അതില്‍ വന്ന വ്യതിയാനം വ്യതിയാനം തന്നെയാണ്.സര്‍ക്കാരിനു പിശകു സംഭവിക്കുമ്പോള്‍ തിരുത്തേണ്ടതു പാര്‍ട്ടിയാണ്. സഖ്യസര്‍ക്കാരാകുമ്പോള്‍ മുന്നണിയാണ്. പിഎം ശ്രീ പദ്ധതി ഒഴികെ ആ തിരുത്ത് വേണ്ടതു പോലെ സംഭവിച്ചില്ല. മുന്‍പ് പല വിഷയങ്ങളിലും ഞാന്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. 2021ലെ പ്രകടനപത്രികയില്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി കെ റെയില്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തിരുന്നു. റെയില്‍വേയുടെ അംഗീകാരത്തോടെ സില്‍വര്‍ ലൈന്‍ പദ്ധതിയെന്നാണ് പ്രകടനപത്രിയില്‍ പറഞ്ഞത്. അതിനു പകരമായി റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം വാങ്ങുന്നതിനു മുന്‍പ് കെ റെയില്‍ പദ്ധതിയുമായി ഇറങ്ങി നാടുനീളെ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത് വലിയ എതിര്‍പ്പിനിടയാക്കി.


Source link

Back to top button