test del 4 copy of del 3

സർക്കാർ രൂപീകരിക്കാൻ വിജയ് ഉന്നയിച്ച അവകാശവാദം സ്വീകരിക്കാതെ ഗവർണർ; എം.വി.ഗോവിന്ദന് സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനം – പ്രധാന വാർത്തകൾ


സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചില്ലെന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കനത്ത തിരിച്ചടി ഉണ്ടായതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമെന്ന വാർത്തയും പ്രധാന വാർത്തകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കനത്ത തിരിച്ചടി ഉണ്ടായതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ എം.വി.ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം അറിയിച്ചുള്ള പോസ്റ്റിന്റെ കമന്റുകളിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മാതൃക കാട്ടണമെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍തിരിച്ചടി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രാഥമിക പരിശോധന മാത്രമാണു നടത്തിയതെന്നും അടുത്ത രണ്ടു മാസത്തില്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നുള്ളവരുടെ വരെ അഭിപ്രായം കേട്ടതിനു ശേഷമാകും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിശദമായ അവലോകനം നടത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്നതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.


Source link

Back to top button