LATEST
സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

പാലക്കാട്: സിനിമാ അഭിനയം നിർത്തിയെന്ന് നടൻ രമേഷ് പിഷാരടി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ വിജയത്തിന് പിന്നാലെയാണ് പ്രതികരണം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെതിരെ 13147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പിഷാരടി ജയിച്ചുകയറിയത്. സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള അഞ്ച് വർഷം പാലക്കാടിനുവേണ്ടി മാത്രമാണ് ജീവിതമെന്നും പിഷാരടി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തോടായിരുന്നു പ്രതികരണം. നടനായ പിഷാരടിയെ നിങ്ങൾ ജയിപ്പിക്കേണ്ട, രാഷ്ട്രീയക്കാരനായ പിഷാരടിയെ ജയിപ്പിച്ചാൽ മതിയെന്നായിരുന്നു നോമിനേഷൻ നൽകിയതിനുപിന്നാലെ പിഷാരടി പറഞ്ഞത്.
Source link


