test del 3

എംജി കോളജിൽ മോഹൻലാലിന്റെ ജൂനിയർ, ജാക്കിയുടെ വലംകൈ; തീരാ വേദനയായി നടൻ സന്തോഷിന്റെ വിയോഗം


നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തെ വേദനയിലാഴ്ത്തുകയാണ്. വില്ലന്‍ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് സന്തോഷ് കെ. നായര്‍. 1982 ല്‍ ‘ഇത് ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം നൂറോളം സിനിമകളിൽ അഭിനയിച്ചു. നിരവധി സിനിമകളില്‍ അദ്ദേഹം പ്രതിനായകനായും സഹനടനായും തിളങ്ങി. എംജി കോളജില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാല്‍, സന്തോഷിന്റെ സീനിയറായിരുന്നു. മോഹൻലാലുമായുള്ള കോളജ് കാലഘട്ടത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിട്ടുണ്ട്. ‘‘ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളജില്‍ പഠിക്കുന്നത്. ഞാന്‍ ബിഎസ് സി മാത്തമാറ്റിക്‌സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്‌സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എൻജിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബിഎസ്സിക്ക് ചേര്‍ന്നു.അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു.എബിവിപി അന്നും ഉണ്ട്. പക്ഷേ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഡിഎസ്‌യുവില്‍ ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി.’’–സന്തോഷിന്റെ വാക്കുകൾ.


Source link

Back to top button