test del 4 copy of del 3

രണ്ടാം വരവ്, റെക്കോർഡ് ജയം: കോൺഗ്രസ് സ്ഥാനാർഥികളിൽ ഏറ്റവുമുയർന്ന രണ്ടാമത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്


പുതുപ്പള്ളി ∙ സ്വന്തം റെക്കോർഡ് തിരുത്തുന്ന കായികതാരത്തിന്റെ മെയ്‌വഴക്കത്തോടെ ജയത്തിലേക്ക് ‘സൈക്കിൾ ചവിട്ടിക്കയറി’ ചാണ്ടി ഉമ്മൻ. കഴിഞ്ഞ തവണത്തെ 37,719 വോട്ടെന്ന ഭൂരിപക്ഷം ഇത്തവണ ചാണ്ടി തകർത്തത് 52,907 വോട്ടിന്റെ ഭൂരിപക്ഷക്കരുത്തിൽ. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് (2023 സെപ്റ്റംബർ) ചാണ്ടിയുടെ മാജിക് പുതുപ്പള്ളി ആദ്യം കണ്ടത്. ചെലവു കുറച്ച്, സൈക്കിളിലേറി ഓരോ വീട്ടിലുമെത്തിയായിരുന്നു ഇത്തവണത്തെ പ്രചാരണം. പ്രചാരണത്തിന് എത്തിയ രാഹുൽ ഗാന്ധി,  കെ.സി.വേണുഗോപാൽ, സച്ചിൻ പൈലറ്റ്, കർണാടകയിലെ മന്ത്രി കെ.ജെ.ജോർജ്, രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി, തെലങ്കാനയിലെ മന്ത്രി മുഹമ്മദ് അസ്ഹറുദീൻ എന്നിവരെയെല്ലാം സൈക്കിളിൽ കയറ്റി. അതോടെ സൈക്കിളിലുള്ള പ്രചാരണം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു. പോസ്റ്ററും ഫ്ലെക്സ് ബോർഡുകളും ഒഴിവാക്കിയതിന് പിന്നാലെ കലാശക്കൊട്ടും ചാണ്ടി ഉമ്മൻ ഒഴിവാക്കി. പകരം ഈ പണം ഭവനനിർമാണ പദ്ധതിക്ക് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചത് മതിപ്പുകൂട്ടി.


Source link

Back to top button