LATEST
ആറന്മുളയിൽ ‘ഉളുക്കി’ വീണ് വീണ; അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കവെ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തള്ളി യുഡിഎഫിന്റെ അബിൻ വർക്കി. 8,163 വോട്ടിന് അബിൻ വർക്കി മുന്നിലാണ്. 2016ൽ 7,646 വോട്ടിനും 2021ൽ 19,003 വോട്ടിനും വിജയിച്ച വീണ ഇത്തവണ പരാജയത്തിലേക്ക് പോകുന്ന കാഴ്‌ചയാണ് കാണുന്നത്. രണ്ട് മാസം മുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വീണ ചികിത്സയിലായിരുന്നപ്പോൾ കണ്ണൂരിലെ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതികളിൽ ഒരാളുടെ വീടിനുനേരെ ബോംബെറിയുകയുമുണ്ടായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ലവർ വീണാ ജോർജിനെ കാണാൻ പരിയാരം മെഡിക്കൾ കോളേജിലെത്തിയിരുന്നു.
Source link


