test del 4 copy of del 3

തന്ത്രപരമായ ‘അവസരവാദം’; ചബഹാറിൽ ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞിട്ടില്ല, ഇരുകൂട്ടരെയും പിണക്കാതെ മോദിയുടെ ബുദ്ധി?


ഇറാനിലെ ചബഹാറിൽ ശതകോടികളുടെ നിക്ഷേപമൊഴുക്കി നിർമിച്ച തുറമുഖം നഷ്ടപ്പെടാതിരിക്കാൻ ‘അവസരത്തിനൊത്തുള്ള’ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. ഇറാനെതിരായ യുഎസ്-ഇസ്രയേലി സഖ്യത്തിന്റെ യുദ്ധവും ഇറാനുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധവും ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. കഴിഞ്ഞവർഷമാണ് ട്രംപ് ഇറാനുമേലുള്ള ഉപരോധം ചബഹാറിനും ബാധകമാക്കിയത്. ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉപരോധത്തിൽ ട്രംപ് ഭരണകൂടം ‘താൽക്കാലിക’ ഇളവും അനുവദിച്ചിരുന്നു.അന്ന് റഷ്യൻ എണ്ണയ്ക്ക്  ട്രംപൻ ‘പിഴ’, ഇന്ന് മോദിയുടെ തന്ത്രം!ഉപരോധം ലംഘിച്ച് ഇന്ത്യ ചബഹാറിലെ പ്രവർത്തനവുമായി മുന്നോട്ടുപോയാൽ, ഇന്ത്യയ്ക്കെതിരെയും ട്രംപ് കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. നേരത്തേ, റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ മാത്രം 25% പിഴച്ചുങ്കം ചുമത്തിയിരുന്നു. ഇന്ത്യ സുഹൃദ് രാഷ്ട്രമായിട്ടും നരേന്ദ്ര മോദി അടുത്ത ‘ഫ്രണ്ട്’ ആയിട്ടും ട്രംപ് ഇന്ത്യയ്ക്കെതിരെ മാത്രമാണ് പിഴച്ചുങ്കം പ്രഖ്യാപിച്ചത്.


Source link

Back to top button