test del 4 copy of del 3

നിങ്ങളുടെ ഫോണിൽ ആ അപ്രതീക്ഷിത സന്ദേശമെത്തിയോ?; കാരണമിതാണ്


ന്യൂഡൽഹി∙ അടിയന്തരസാഹചര്യങ്ങളിൽ രാജ്യത്തെ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാനായി കേന്ദ്രസർക്കാർ തദ്ദേശീയമായി വികസിപ്പിച്ച സെൽ ബ്രോട്ട്കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരിശോധ നടന്നു. രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്ക് സെൽ ബ്രോട്ട്കാസ്റ്റ് അലർട്ട് സിസ്റ്റത്തിൽ നിന്ന് സന്ദേശം ലഭിച്ചു. അതിശക്തമായ മുന്നറിയിപ്പ് (Extremely Severe Alert) എന്ന് അടയാളപ്പെടുത്തിയ സന്ദേശമാണു ഫോണുകളിലെത്തിയത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ‘തൽക്ഷണ ദുരന്ത മുന്നറിയിപ്പ്’ സേവനം ആരംഭിച്ചതായി പൗരന്മാരെ അറിയിക്കുന്നതാണിത്. 


Source link

Back to top button