മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വിജയാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമായിരുന്നു ഇന്നത്തേത്. ഓൺലൈനായി ചേർന്ന കാബിനറ്റ് യോഗം വെറും പത്തുമിനിട്ടുമാത്രമാണ് നീണ്ടുനിന്നത്. യോഗം തീരുന്ന സമയത്താണ് മുഖ്യമന്ത്രി സഹപ്രവർത്തകർക്ക് വിജയാശംസകൾ നേർന്നത്.പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ
സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാനാും യാേഗം തീരുമാനിച്ചു. എക്സിറ്റ് പോളുകൾ യുഡിഎഫിന് വിജയ സാദ്ധ്യത പ്രവചിക്കുമ്പോഴും തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് പിണറായി വിജയൻ. ഇതിന്റെ തുടർച്ചയായാണ് ആശംസകൾ നേർന്നതും. അടുത്ത കാബിനറ്റ് യോംഗ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേദിവസമായ മേയ് അഞ്ചിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഭരണത്തുടർച്ചയോ ഭരണമാറ്റമോ ഉണ്ടായാലും നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് പുതിയ സർക്കാരിനെ അധികാരമേൽപ്പിക്കാൻ ശുപാർശ ചെയ്യുന്നത് ഈ മന്ത്രിസഭാ യോഗത്തിലായിരിക്കും.
Source link


