test del 3

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ക്യൂ 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാക്കാൻ ആലോചന; സമയത്തിലും മാറ്റം വന്നേക്കും


ഗുരുവായൂർ ∙ ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന വിധത്തിൽ ഗുരുവായൂർ ദേവസ്വം രാജ്യാന്തര മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. ഇതിനുള്ള ടെൻഡർ അടുത്ത ദിവസം വിളിക്കും. 2024 ഒക്ടോബർ 24ന് മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 4 ഏജൻസികൾ പദ്ധതി രേഖ തയാറാക്കി. 3 ഏജൻസികൾ ദേവസ്വം ഭരണസമിതി മുൻപാകെ ഇത് അവതരിപ്പിച്ചെങ്കിലും തൃപ്തികരമായില്ല.5 മണിക്ക് തുറന്നിരുന്ന കൗണ്ടറുകൾ പരീക്ഷണാർഥം രണ്ടാഴ്ചയായി 3ന് തുറക്കാറുണ്ട്. ഇത് ഭക്തർക്ക് സൗകര്യപ്രദമായതിനാൽ ഈ സംവിധാനം സ്ഥിരമാക്കാൻ തീരുമാനിച്ചു. കൃഷ്ണനാട്ടം കളി ശീട്ടാക്കുന്ന ഭക്തർക്ക് രാത്രി കളി കഴിഞ്ഞ് ഏറെ വൈകാതെ പ്രസാദം വാങ്ങി പോകാനും കഴിയുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരുടെയും ഹാജർ ബയോമെട്രിക് പഞ്ചിങ് വഴിയാക്കാൻ തീരുമാനിച്ചു.


Source link

Back to top button