test del 3

ആട്ടിൻ തോലിട്ട ചെന്നായ്ക്കളോട്, ആ സ്ത്രീ ഞാനല്ല: സജ്ന–ഫിറോസ് വിവാദത്തിൽ നടി സൂര്യ


ഫിറോസ് ഖാൻ-സജ്‌ന വിവാഹമോചനവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നവർക്ക് മറുപടിയുമായി മുൻ ബിഗ് ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ. ബിഗ് ബോസ് ഷോയിൽ സജ്‌നയ്ക്കും ഫിറോസിനുമൊപ്പം മത്സരാർഥിയായിരുന്ന സൂര്യ, സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. സജ്‌നയും ഫിറോസും വേർപിരിയുന്നതിലേക്ക് നയിച്ചത് ബിഗ് ബോസിലെ തന്നെ മറ്റൊരു വനിതാ മത്സരാർത്ഥിയുമായുള്ള ഫിറോസിന്റെ ബന്ധമാണെന്ന് സജ്‌ന വെളിപ്പെടുത്തിയിരുന്നു. ‘‘ഞാനിപ്പോൾ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ കാരണമുണ്ട്. നമ്മുടെ സീസണിൽ ഉണ്ടായിരുന്ന സജ്ന ഫിറോസിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസ് ഇപ്പോ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്. അപ്പോ അതിൽ സജ്ന ഒരു സ്റ്റേറ്റ്മെന്റ് പറയുന്നുണ്ട്, മൂന്നാമത് ഒരു വനിതാ മത്സരാർഥി അവരുടെ ജീവിതത്തിലേക്ക് ഇൻവോൾവഡ് ആയി എന്നുള്ള ഒരു കാര്യം. അവരുടെ കുടുംബ ജീവിതത്തിൽ അവരുടെ ആ ഒരു ജീവിതം ഉണ്ടല്ലോ അതിനടുത്ത് ഒരു ഗസ്റ്റ് അപ്പിയറൻസ് പോലും ഞാൻ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്.  ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയിട്ടൊന്നും ഞാൻ അത്രയും ലോക്കൽ അല്ല.  നിങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവും, കമന്റ്സ് ഇട്ട ആളുകൾ, പക്ഷേ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്.  അത് ആദ്യം മനസ്സിലാക്കുക അതുകൊണ്ട് ഇപ്പോഴേ പറയുകയാണ്  ആ വ്യക്തി ഞാനല്ല.’’– സൂര്യ പറഞ്ഞു


Source link

Back to top button