test del 1
വിവാഹത്തിന് തൊട്ടുമുൻപ് വരനെ വെടിവെച്ചു കൊന്നു

ലക്നൗ: ഉത്തർപ്രദേശിൽ വിവാഹത്തിന് തൊട്ട് മുമ്പ് വരനെ അജ്ഞാതർ വെടിവെച്ചു കൊന്നു. വിവാഹവേദിയിൽ എത്തിച്ചേരുന്നതിന് തൊട്ടുമുൻപാണ് ബദാവുർ ഗ്രാമനിവാസിയായ ആസാദ് ബിന്ദിനെ കൊലപ്പെടുത്തിയത്. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വരനെ ഉടനെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു.
Source link


