test del 5 copy of del 3

‘പെട്രോൾ, ഡീസൽ, പാചകവാതക വില ഉയർന്നേക്കാം’; സാധ്യത തള്ളാതെ സർക്കാർ വൃത്തങ്ങൾ


ന്യൂഡൽഹി∙ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന സൂചന നൽകി കേന്ദ്ര മന്ത്രാലയ വൃത്തങ്ങൾ. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയെത്തുടർന്ന് കനത്ത നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ കേന്ദ്രത്തിനു മേൽ സമ്മർദം ശക്തമാക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറായി തുടരുകയാണ്. ഈ ആഴ്ച ഒരു ഘട്ടത്തിൽ ക്രൂഡ് ഓയിൽ നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിലെത്തിയിരുന്നു.ആഗോള വിപണിയിൽ വില പലതവണ വർധിച്ചിട്ടും രാജ്യത്ത് കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾ വലിയ നഷ്ടമാണ് നേരിടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 20 രൂപയും ഡീസൽ ലീറ്ററിന് 100 രൂപയോളവും നഷ്ടം നേരിടുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോടു പറഞ്ഞു. കഴിഞ്ഞ വർഷം ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഈ മാസം 114 ഡോളറാണ് ശരാശരി വില.


Source link

Back to top button