CINEMA

കണ്ണില്ലാത്ത ക്രൂരത: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികാതിക്രമം


തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണി​റ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെയാണ് പരാതി എന്നാണ് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്. അപകടസ്ഥലത്ത് രക്ഷകന്റെ വേഷത്തിൽ എത്തിയ സിനിൽ ആശുപത്രിയിലേക്ക് മാ​റ്റുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു എന്നും സംഭവം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു.


Source link

Back to top button