NATIIONAL
ഇ– സിഗരറ്റ് വലിച്ചു: പരാഗിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ, പിഴ മാത്രമല്ല; രാജസ്ഥാനെതിരെയും വരും

ന്യൂഡൽഹി ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽവച്ച് ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ചുമത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ്, പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഈ സിഗരറ്റ് വലിക്കുന്ന ദൃശ്യം ടിവി ക്യാമറകളിൽ പതിഞ്ഞത്. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. മത്സരശേഷം ഓൺ-ഫീൽഡ് അംപയർമാരായ തന്മയ് ശ്രീവാസ്തവയും നിതിൻ മേനോനും മാച്ച് റഫറി അമിത് ശർമയ്ക്ക് ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിപ്പെട്ടത്. പരാഗ് കുറ്റക്കാരനാണെന്നും കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. ഐപിഎൽ മത്സരങ്ങളിൽ സ്റ്റേഡിയത്തിനും ഡ്രസിങ് റൂമിനും അകത്തും ഡഗൗട്ടിലും പുകവലി നിരോധിച്ചിട്ടുണ്ട്. 2019 മുതൽ ഇന്ത്യയിൽ ഇ –സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്.
Source link


