LATEST

കേരളത്തിൽ ഇഞ്ചോടിഞ്ച് ​: തൂക്കുസഭയ്ക്കും സാദ്ധ്യതയെന്ന് ടുഡേയ്സ് ചാണക്യ,​ എൻഡിഎ 11 സീറ്റുകൾ വരെ നേടാമെന്നും പ്രവചനം


ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം എക്സിറ്റ് പോളുകളും യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ ഞെട്ടിക്കുന്ന സർവേ ഫലവുമായി ടുഡേയ്‌സ് ചാണക്യ,​ യു.‌ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡേയ്‌സ് ചാണക്യ എക്സിറ്റ് പോൾ പറയുന്നത്. കേരളത്തിൽ തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നുമാണ് പ്രവചനം .പുറത്തുവരുന്ന കണക്കുകൾ പ്രകാരം യു.ഡി.എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ.ഡി.എഫിന്റെ സാദ്ധ്യതയും തള്ളിക്കളയുന്നില്ല. യു.ഡി.എഫ് 60 മുതൽ 78 സീറ്റുകൾ വരെ നേടിയേക്കാം. എൽ.ഡി.എഫ് 55 മുതൽ 73 വരെ സീറ്റുകൾ നേടാം. എൻ.ഡി.എ 3 മുതൽ 11 സീറ്റുകൾ വരെ നേടാമെന്നുമാണ് ചാണക്യ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ തൂക്കുസഭയ്ക്കും സാദ്ധ്യതയുണ്ടെന്ന് ചാണക്യ വിലയിരുത്തുന്നു. സമുദായടിസ്ഥാനത്തിലുള്ള കണക്കുകളും ചാണക്യ പുറത്തുവിട്ടു. നായർ വോട്ടുകൾ 39 ശതമാനം ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 32 ശതമാനവും എൽ.ഡി.എഫിന് 28 ശതമാനവും വോട്ട് ലഭിക്കും. മുസ്ലിം വോട്ടുകളിൽ യു.ഡി.എഫിനാണ് നേട്ടം. 62 ശതമാനം വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുമ്പോൾ എൽ.ഡി.എഫിന് 33 ശതമാനവും ബി.ജെ.പിക്ക് 4 ശതമാനവുമാണ് ലഭിക്കുക,​ ഈഴവ വോട്ടുകളിൽ എൽ.ഡി.എഫിനാണ് മേൽക്കൈ. 47 ശതമാനം എൽ.ഡി.എഫിനും 20 ശതമാനം യു.ഡി.എഫിനും ബി.ജെ.പി 32 ശതമാനം വോട്ടുകളും നേടും. ക്രിസ്ത്യൻ വിഭാഗത്തിന്റെ 53 ശതമാനം വോട്ടും ലഭിക്കുക യു.ഡി,​എഫിനാണ്. എൽ.ഡി.എഫിന് 34 ശതമാനം,​ ബി.ജെ.പിക്ക് 11 ശതമാനവുമാണ് ലഭിക്കുക. എസ്.സി വിഭാഗത്തിൽ എൽ.ഡി.എഫിന് 49 ശതമാനവും യു.ഡി.എഫിന് 31 ശതമാനവും ബി.ജെ.പിക്ക് 18 ശതമാനം വോട്ടും ലഭിക്കും മൊത്തം വോട്ട് വിഹിതത്തിൽ യു.ഡി.എഫ് 40 ശതമാനം,​ എൽ.ഡി.എഫ് 38 ശതമാനം,​ എൻ.ഡി.എ 20 ശതമാനവും നേടുമെന്നാണ് സൂചന.


Source link

Back to top button