test del 2

ആണവ മിസൈൽ പദ്ധതി ഇറാൻ ദേശീയ സ്വത്ത് പോലെ സംരക്ഷിക്കും,ഇനി പുതുയുഗം-മുജ്തബ ഖമനേയി


ടെഹ്‌റാൻ: ആണവ-മിസൈൽ ശേഷികൾ ഇറാന്റെ ദേശീയ സ്വത്താണെന്നും അത് തങ്ങൾ സുക്ഷ്മമായി സംരക്ഷിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് മറുപടിയായിട്ടാണ് മുജ്തബ ഖമനേയിയുടെ പ്രസ്താവന.’രാജ്യത്തിനകത്തും പുറത്തമുള്ള ഇറാനികൾ രാജ്യത്തിന്റെ ആണവ-മിസൈൽ കഴിവുകളെ തങ്ങളുടെ ദേശീയ സ്വത്തായി കാണുന്നു, വെള്ളം, ഭൂമി, വായു അതിർത്തികൾ എന്നിവപോലെ തന്നെ ആ കഴിവുകളേയും സംരക്ഷിക്കും’ ഖമനേയി പറഞ്ഞു. പേർഷ്യൻ ഉൾക്കടൽ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ സന്ദേശത്തിലാണ് ഖമനേയിയുടെ പ്രസ്താവന.പേർഷ്യൻ ഉൾക്കടലിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ഈ ജലപാത ശത്രുക്കൾ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് കൂട്ടിച്ചേർത്തു. മേഖലയിലെ മുസ്ലിം രാഷ്ട്രങ്ങൾക്കും പ്രത്യേകിച്ച് ഇറാനിയൻ ജനതയ്ക്കും ദൈവത്തിന്റെ അമൂല്യമായ അനുഗ്രഹങ്ങളിൽ ഒന്നാണ് ‘പേർഷ്യൻ ഉൾക്കടൽ’ എന്ന സമ്മാനമെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.ഹോർമുസ് അടങ്ങുന്ന ഈ തന്ത്രപരമായ സ്വത്ത് കഴിഞ്ഞ നൂറ്റാണ്ടുകളിൽ പല ദുഷ്ടശക്തികളും നോട്ടമിട്ടിട്ടുണ്ട്. ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സമീപകാല ആക്രമണങ്ങളെന്നും ഖമനേയി പ്രസ്താവനയിൽ കുറിച്ചു.


Source link

Back to top button