test del 2
ട്രംപിന്റെ പടമുള്ള പാസ്പോർട്ട് വരുന്നു; യു.എസിന്റെ 250-ാം വാർഷികത്തിന്റെ സ്മരണിക

വാഷിങ്ടൺ: യു.എസിന്റെ 250-ാം വാർഷികത്തിന്റെ സ്മരണികയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഛായാചിത്രം ഉൾപ്പെടുത്തി ഏതാനും പാസ്‌പോട്ടുകൾ പുറത്തിറക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രമോ മുദ്രയോ ഔദ്യോഗികരേഖകളിൽ ഉൾപ്പെടുത്തുന്ന ട്രംപ് സർക്കാരിന്റെ നടപടികളിൽ ഏറ്റവും പുതിയതാണിത്.പാസ്‌പോർട്ടിനുള്ളിലെ ഒരുപേജിൽ ട്രംപിന്റെ ചിത്രവും എതിർപേജിൽ 1776-ൽ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ചിത്രവുമുണ്ടാകും. പാസ്‌പോർട്ടിന്റെ മാതൃക വിദേശകാര്യവകുപ്പ് ‘എക്‌സി’ൽ പ്രസിദ്ധീകരിച്ചു. ജൂലായിൽ ഇത് പുറത്തിറക്കും. നിലവിലുള്ള പാസ്‌പോർട്ടുകളുടെ അതേ സുരക്ഷാസംവിധാനങ്ങളെല്ലാം ഇതിലുമുണ്ടാകുമെന്ന് വിദേശകാര്യവക്താവ് ടോമി പിഗോട്ട് പറഞ്ഞു. സ്മരണികാ പാസ്‌പോർട്ടിന് അധികഫീസ് ഈടാക്കില്ലെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.ട്രംപിന്റെ മുഖം മുദ്രണം ചെയ്ത ഡോളർ നാണയവും അദ്ദേഹത്തിന്റെ ഒപ്പുള്ള ഡോളർ നോട്ടും കറൻസിയും ഇക്കൊല്ലമിറങ്ങുന്നുണ്ട്. ആദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ കറൻസി ഇറങ്ങുന്നത്. പാസ്‌പോർട്ടിൽ ട്രംപിന്റെ ചിത്രമുൾപ്പെടുത്തുന്നതിനെ ഡെമക്രാറ്റുകൾ പരിഹസിച്ചു.
Source link


