test del 4 copy of del 3

‘പൗരന്മാരെ ബഹുമാനിക്കാൻ പഠിക്കൂ, ആ കുട്ടി ജീവിതകാലം മുഴുവൻ ആഘാതം പേറേണ്ടി വരും’: കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി


ന്യൂഡൽഹി ∙ ബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വ്യക്തിപരമായ തീരുമാനങ്ങളെ സർക്കാർ മാനിക്കണമെന്നും പെൺകുട്ടിയുടെയും കുടുംബത്തിന്റെയും തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ സമയപരിധി നിശ്ചയിക്കുന്ന നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ബലാത്സംഗം മൂലം ഗർഭിണിയാകേണ്ടി വരുന്ന സാഹചര്യങ്ങളിൽ സമയപരിധി പാടില്ല. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. ‘‘ഞങ്ങൾ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ മാനിക്കുന്നു, നിങ്ങളും അത് ചെയ്യണം. ഗർഭം തുടരുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തുക. അവർക്ക് കുട്ടിയെ വേണമെന്നുണ്ടെങ്കിൽ അത് അവരുടെ തീരുമാനം. എന്നാൽ കുട്ടിയുടെ മാനസികാരോഗ്യം അപകടത്തിലാണെന്ന് അവർക്ക് തോന്നിയാൽ അവർ തീരുമാനമെടുക്കട്ടെ. അതിൽ ഇടപെടാൻ നിൽക്കരുത്’’ – ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു.കഴിഞ്ഞ ആഴ്ച ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയിരുന്നു. ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 24 ആഴ്ചയെന്ന നിയമപരമായ പരിധി കഴിഞ്ഞു എന്ന സർക്കാരിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കോടതി പെൺകുട്ടിയുടെ മാനസികാരോഗ്യത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും മുൻതൂക്കം നൽകിയത്.


Source link

Back to top button