test del 4 copy of del 3
ആദ്യ വിമാനയാത്രയുടെ ആഹ്ലാദം തീരും മുൻപ് ദുരന്തം; മരിച്ചവരിൽ രണ്ടു പേർ രാമമംഗലം സ്വദേശികൾ

പിറവം ∙ ജീവിതത്തിൽ ആദ്യമായി വിമാനയാത്രയും ബെംഗളൂരു സന്ദർശനവും നടത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്നലെ രാവിലെ രാമമംഗലത്തു നിന്നു കുടുംബശ്രീ അംഗങ്ങൾ യാത്ര പുറപ്പെട്ടത്. വൈകിട്ട് ദുരന്ത വാർത്തയും പിന്നാലെ മരണവും സ്ഥിരീകരിച്ചതോടെ നാട്ടിലെങ്ങും ദുഃഖം നിറഞ്ഞു.ഇവർ വിവരം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജുവിനെ അറിയിച്ചു. പിന്നാലെ നാട്ടിലെങ്ങും ദുരന്ത വാർത്ത പരന്നു. വിവരമറിഞ്ഞു നാട്ടുകാരും ബന്ധുക്കളും പഞ്ചായത്ത് ഓഫിസിലേക്ക് എത്തിയിരുന്നു.വിവരമറിഞ്ഞ് അനൂപ് ജേക്കബ് എംഎൽഎ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വഴി കർണാടക ആരോഗ്യ വകുപ്പു മന്ത്രിയുമായും ബന്ധപ്പെട്ടു.പ്രീതി (51), സിജി (45), മായ(52) എന്നിവർക്കാണു പരുക്കേറ്റത്. കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള 56 അംഗ സംഘത്തിലുള്ളവർ പല കൂട്ടങ്ങളായി തിരിഞ്ഞു ശിവാജിനഗർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴയിൽ നിന്നു രക്ഷ നേടാൻ 8 അടിയോളം ഉയരമുള്ള മതിലിനോടു ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായതെന്നാണു സൂചന. രാവിലെ വിമാനത്തിലാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. വഴിയോര കച്ചവടക്കാരാണു മരിച്ച മറ്റുള്ളവർ. പരുക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link


