LATEST
കുടുംബ തർക്കം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു, മകൻ കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ അമ്മയോട് മകന്റെ കൊടുക്രൂരത. കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൊട്ടാരക്കര ഇടിസിയിലെ 65 വയസുകാരിയായ രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാധാമണി അടുക്കളയിൽ നിൽക്കുമ്പോൾ മകൻ മഹേഷ് (37) പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു.രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. മഹേഷ് കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്. ഗുരുതരമായി പരിക്കേറ്റ രാധാമണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Source link


