test del 4 copy of del 3
പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര; നോക്കുമ്പോൾ മൂർഖൻ ഫണം വിടർത്തി നിൽക്കുന്നു: എടുത്തുകുടഞ്ഞ് ‘തൊമ്മിച്ചന്‍’

ചങ്ങനാശേരി ∙ മൂർഖന്റെ കടിയേറ്റിട്ടും തന്നെ പോറ്റുന്ന വീട്ടിലെ കുടുംബാംഗങ്ങളെ രക്ഷിച്ച ഹീറോയായി തൊമ്മിച്ചൻ എന്ന വളർത്തുനായ. തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാടിൽ അമ്മിണി ജേക്കബ്, മകൾ ജിൻസി റെജി, ജിൻസിയുടെ ഭർത്താവ് റെജി ഏബ്രഹാം, മകൻ ജോബിൻ ജേക്കബ് ഏബ്രഹാം എന്നിവരെയും വീട്ടിലെ മറ്റു വളർത്തുനായ്ക്കളെയും ആടുകളെയുമാണ് തൊമ്മിച്ചൻ പോരാടി രക്ഷിച്ചത്. തൊമ്മിച്ചൻ ഉൾപ്പെടെ നാടൻ ഇനത്തിൽപെട്ട 6 നായ്ക്കളാണ് വീട്ടിലുള്ളത്.2 മണിക്കൂറിനു ശേഷം വായിൽനിന്നു നുരയും പതയും വരുന്നത് കണ്ടാണ് വീട്ടുകാർക്ക് മനസ്സിലായത്. സമീപത്തും കോട്ടയത്തുമായുള്ള സർക്കാർ മൃഗാശുപത്രികളിൽ ബന്ധപ്പെട്ടെങ്കിലും ഒരിടത്തും ആന്റിവെനമില്ലെന്ന് മറുപടി. ഒടുവിൽ മൂലവട്ടം മുപ്പായിക്കാട്ടെ സ്വകാര്യ വെറ്ററിനറി ആശുപത്രി ആന്റിവെനമുണ്ടെന്ന് അറിഞ്ഞു. രാത്രി 10നു സമീപവാസിയും മൃഗസ്നേഹിയുമായ കുറ്റിയിൽ കുഞ്ഞൂഞ്ഞിന്റെ സഹായത്തോടെ ഇവിടെ എത്തിച്ചു. 10,000 രൂപ ചെലവഴിച്ച് 9 ആന്റിവെനം കുത്തിവച്ചു. ഡോക്ടർമാരുടെ പരിചരണവും രക്ഷയായി. പിറ്റേന്ന് പുലർച്ചെ തന്നെ ആശുപത്രി വിട്ടു. ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് കരുതിയ തൊമ്മിച്ചൻ തിരികെ വന്നു; അതും ഹീറോയായി.
Source link


