test del 4 copy of del 3
കോടമഞ്ഞിൽക്കുളിച്ച് പൊന്മുടി; ‘തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാനാകാത്ത വിധം മഞ്ഞിറങ്ങും’

വിതുര ∙ കടുത്ത വേനലിനെ തുടർന്ന് അന്തരീക്ഷ ഊഷ്മാവ് ഉയർന്നു നിന്ന പൊന്മുടി മേയ് മാസത്തിലേക്ക് കടക്കുന്നതു മഞ്ഞ് വീഴ്ചയുടെ അകമ്പടിയോടെ. വേനൽ മഴ ശക്തമാകുമെന്ന കാലാവസ്ഥ പ്രവചനം ശരി വച്ച് ഇന്നലെ പൊന്മുടിയിൽ ശക്തമായ മഴ പെയ്തു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. മഴയ്ക്കു ശേഷം കോട മഞ്ഞിറങ്ങി. തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാനാകാത്ത വിധം മഞ്ഞിറങ്ങുന്ന കാലാവസ്ഥയാണ് പൊന്മുടിയെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കുന്നത്. വേനലവധി ആഘോഷിക്കാനെത്തിയവരിലേറെയും ഇക്കുറി പക്ഷേ മഞ്ഞ് കാണാതെ നിരാശരായി മടങ്ങിയിരുന്നു. ചൂട് കാരണം സഞ്ചാരികളുടെ വരവിലും ഗണ്യമായി കുറവുണ്ടായി. മഞ്ഞിറക്കം സംബന്ധിച്ച അനുകൂല സൂചന വന്നതോടെ ഇനിയുള്ള ദിവസങ്ങൾ കൂടുതൽ പേരെത്തും.പൊന്മുടിയിൽ തങ്ങാനെത്തിയവർ ഏറെ മഞ്ഞ് വീഴ്ചയുടെ തോത് കുറവായിരുന്നെങ്കിലും പൊന്മുടി ഗെസ്റ്റ് ഹൗസ്, പിഡിബ്ല്യുഡി ക്യാംപ് ഷെഡ്, സ്വകാര്യ ടൂറിസം ബംഗ്ലാവുകൾ എന്നിവിടങ്ങളിൽ സഞ്ചാരികൾ ഒഴുകി. മഞ്ഞ് വീഴ്ചയുള്ള രാത്രികളുടെ എണ്ണം കുറവാണെങ്കിലും താപനില മറ്റിടങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് പ്രതീക്ഷയിലാണ് സഞ്ചാരികളിലേറെയും പൊന്മുടിയിൽ തങ്ങാനായി എത്തിയത്.
Source link


