test del 4 copy of del 3
നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകം: നടുക്കം മാറാതെ നാട്ടുകാർ; പൊലീസ് അന്വേഷണം വൈകിയെന്ന് പരാതി

നെടുങ്കണ്ടം ∙ ഇരട്ടക്കൊലപാതക വാർത്തയുടെ ഞെട്ടലിലാണ് പച്ചടി – തോട്ടുവാക്കടവിലെ നാട്ടുകാർ. അധികമാരുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നില്ലെങ്കിലും റെജിയും സജിയും നാട്ടുകാർക്കിടയിൽ സുപരിചിതരായിരുന്നു. അടുത്ത കൃഷിയിടങ്ങളിലും നെടുങ്കണ്ടത്തും ജോലി ചെയ്തിരുന്ന ഇരുവരും ശാന്ത സ്വഭാവക്കാരായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്. മൂന്നുവർഷങ്ങൾക്കു മുൻപ് പക്ഷാഘാതമുണ്ടായ മേരി പൊതുവേ വീടിന് പുറത്തിറങ്ങാറില്ലായിരുന്നു. പൊന്നിട്ടയിൽ വീട്ടിൽ സംഭവിച്ചതെന്താണെന്നറിയാത്ത ഞെട്ടൽ പ്രദേശവാസികളുടെ വാക്കുകളിലുണ്ട്. മേരിക്കും റെജിക്കും എന്തെങ്കിലും സംഭവിച്ചിരിക്കാം എന്ന് സംശയിച്ചിരുന്നെങ്കിലും ഇത്തരത്തിൽ ദാരുണ സംഭവമായിരിക്കുമെന്ന് പ്രദേശവാസികൾ കരുതിയിരുന്നില്ല.മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് വളർത്തുനായയുടെ കൂടിന് സമീപം ജീർണിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ തോട്ടുവാക്കടവിലെ പൊന്നിട്ടയിൽ വീട്ടിൽ നടന്ന സംഭവങ്ങൾക്കെല്ലാം മൂക സാക്ഷി വീട്ടിലെ വളർത്തുനായയാണ്. കുഴിച്ചിട്ട നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും വളർത്തുനായയുടെ കൂടിന് സമീപത്തുനിന്നാണ്. പൊട്ടിപ്പൊളിഞ്ഞ കൂടിന് മുൻപിൽ കെട്ടിയിട്ടിരുന്ന നായ അന്വേഷണത്തിനെത്തിയ പൊലീസിനു നേരെയും കുരച്ചു ചാടിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരാണു നായയെ കൂട്ടിലാക്കിയത്. പിന്നീട് വീട്ടിൽ നൂറുകണക്കിനാളുകൾ കൂടിയെങ്കിലും നായ നിശബ്ദനായിരുന്നു.
Source link


