LIFESTYLE NEW
തമിഴ്നാട്ടിൽ നിന്ന് വരവ് കുറഞ്ഞു, വില കുത്തനെ കൂടി, ഒന്നിന് കൊടുക്കണം 70 രൂപ

50 രൂപയിൽ നിന്ന് 60- 70 ലേക്ക് ജില്ലയുടെ പല ഭാഗങ്ങളിലും ഒരു കരിക്കിന്റെ വില 60 രൂപ കടന്നു. കൃത്രിമത്വം ഇല്ലാത്തതിനാൽ ചൂടുകാലത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കരിക്ക്. പക്ഷേ കരിക്ക് കുടിച്ചാൽ പോക്കറ്റ് കീറുന്ന അവസ്ഥയായി. ഏപ്രിൽ മാസം ആരംഭിച്ചതോടെയാണ് വിലയിൽ വർദ്ധനവ് പ്രകടമായത്. നേരത്തെ 50 രൂപയായിരുന്നു കരിക്കിന്. പോഷക ഗുണമേറിയ ചുവന്ന കരിക്കിനാകട്ടെ 70 രൂപ വരെയെത്തി. കേരളത്തിൽ കരിക്കിന്റെ ഉത്പാദനം കുറഞ്ഞതും പ്രതിസന്ധിയായി.
Source link


