test del 5 copy of del 3

ഇറാന്റെ ‘നട്ടെല്ലിന് കെണിവച്ച്’ യുഎസ്; 45,000 കോടി വെള്ളത്തിലായി, ‘നിഴലുകൾ’ കൊണ്ട് ഇറാന്റെ മറുപടി


ബോംബാക്രമണത്തിന് പകരം കടലിൽ ‘കെണിയൊരുക്കിയ’ അമേരിക്കൻ തന്ത്രം ഇറാന് കനത്ത സാമ്പത്തിക ആഘാതമാകുന്നു. ഇറാനിയൻ തുറമുഖത്തേക്കും ഇറാനിൽ നിന്ന് തിരികെയും പോകുന്ന കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടിയെ തുടർന്ന് 500 കോടി ഡോളറിന്റെ നഷ്ടം ഇറാനുണ്ടായെന്നാണ് വിലയിരുത്തൽ. ഏകദേശം 45,000 കോടി രൂപ. അമേരിക്കൻ പ്രതിരോധ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. എണ്ണ വിൽപന തടസ്സപ്പെട്ടത് വഴി മാത്രമുള്ള നഷ്ടമാണിത്.നിലവിൽ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ഇറാന് കപ്പലുകളിൽ കയറ്റാൻ കഴിയുന്നില്ല. രാജ്യത്തെ എണ്ണ സംഭരണികളുടെ ശേഷിയും ഏതാണ്ട് കവിയാറായി. ഇതോടെ പഴയ എണ്ണക്കപ്പലുകളെ അറ്റകുറ്റപ്പണി നടത്തി ‘താൽക്കാലിക’ ടാങ്കുകളാക്കി മാറ്റുകയാണ് ഇറാൻ. യുഎസ് നാവിക ഉപരോധം ഇറാനെ വലച്ചതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ. ഉൽപാദനം നിർത്തേണ്ടി വരും


Source link

Back to top button