LATEST NEWS
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മഞ്ഞച്ചതുരങ്ങൾ വരച്ചു; അവിടെ വാഹനം നിർത്തരുത്: പക്ഷേ പലർക്കും അറിയില്ല, വീണ്ടും കുരുക്ക്

പെരുമ്പാവൂർ ∙ ഉദ്യോഗസ്ഥ ക്ഷാമം മൂലം വലഞ്ഞ് പെരുമ്പാവൂരിലെ ട്രാഫിക് പൊലീസ്. ഓരോ ഉദ്യോഗസ്ഥനും അധിക സമയം ജോലി ചെയ്താണ് ഗതാഗത നിയന്ത്രണം ആക്ഷേപമില്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നത്. എംസി റോഡിൽ ബഥേൽ സുലോക്കോ പള്ളിക്കു സമീപം, കാലടി സിഗ്നൽ ജംക്‌ഷൻ, ഒൗഷധി ജംക്‌ഷൻ, വല്ലം കവല, താന്നിപ്പുഴ എഎം റോഡിൽ ആശുപത്രിപ്പടി, പുഷ്പ ജംക്‌ഷൻ, കോലഞ്ചേരി കവല, സീമാസ് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് ട്രാഫിക് പൊലീസിന്റെ ആവശ്യം.പുഷ്പ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പലപ്പോഴും നഗരം മുഴുവനും വ്യാപിക്കാറുണ്ട്. ഇതു പരിഹരിക്കാൻ മഞ്ഞച്ചതുരങ്ങൾ വരച്ചു. മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തരുത്. ക്രോസ് റോഡുകളിലേക്കു വാഹനങ്ങൾ പോകുന്നതിനാണിത്. എന്നാൽ മഞ്ഞച്ചതുരത്തിന്റെ ലക്ഷ്യം അറിയാത്ത ഡ്രൈവർമാർ ഇവിടെ വാഹനം നിർത്തും. ഇത് വലിയ കുരുക്കിനു കാരണമാകും. മാഞ്ഞു പോയ മഞ്ഞ വരകൾ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചു. ഈ ഭാഗത്താണ് ഡ്രൈവർമാരെ ബോധവൽക്കരിക്കാൻ സ്ഥിരമായി പൊലീസിനെ ആവശ്യമുള്ളത്.
Source link


