test del 5 copy of del 3
വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോർഡിൽ; കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും, സർചാർജും കൂടും

തിരുവനന്തപുരം∙ കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂണിറ്റാണ്. 2024 മേയ് മൂന്നിലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണു മറികടന്നിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടത്തെ കണക്കുകള്‍ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്. ഇതു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് എ.സി, ഫാന്‍ ഉപയോഗം വര്‍ധിച്ചതും പാചകവാതക ലഭ്യതക്കുറവു മൂലം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ദിനംപ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അതേസമയം, അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് കെഎസ്ഇബിയുടെ ഡാമുകളിലുള്ളത്. ഏപ്രില്‍ 13ലെ കണക്കനുസരിച്ച് സംഭരണശേഷിയുടെ 37 ശതമാനം മാത്രമാണുള്ളത്. വേനല്‍ മഴ കുറയുക കൂടി ചെയ്തതോടെ പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ട നിലയിലാണ്. ഏപ്രില്‍ 13ന് ഉപയോഗിച്ച 112.16 ദശലക്ഷം യൂണിറ്റില്‍ 86.01 ദശലക്ഷം യൂണിറ്റും സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങിയതാണ്. ആദ്യന്തര ഉല്‍പാദനം 26.14 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 23.9 ദശലക്ഷം യൂണിറ്റും ജലവൈദ്യുതപദ്ധതികളില്‍നിന്നായിരുന്നു.ലോഡ് 6000 മെഗാവാട്ടിനു മുകളിലെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തു പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. ഇതില്‍ കൂടുതലും വടക്കന്‍ കേരളത്തിലാണ്. ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90 ശതമാനം വരെ സോളര്‍ പ്ലാന്റുള്ള സ്ഥലങ്ങളിലാണ് ട്രാന്‍സ്‌ഫോമറുകള്‍ കൂടുതല്‍ തകരാറിലായതെന്നും കെഎസ്ഇബി വിലയിരുത്തുന്നു. വലിയ തോതിലുള്ള ലോഡ് വ്യതിയാനം കാരണമാണിതെന്നും നിലവിലെ ട്രാന്‍സ്‌ഫോമറുകളുടെ ഘടന മാറ്റേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Source link


