LATEST NEWS

കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി


ബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഡ്രോൺ ക്യാമറകളും വിന്യസിച്ചിരുന്നു. 1500 അടി താഴ്ച്ചയിൽ, ബാബ ബുധാൻഗിരിക്ക് താഴെ ഹർഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.


Source link

Back to top button