LATEST NEWS

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്: പ്രതിയെ കുടുക്കിയത് സുഹൃത്തിനു തോന്നിയ സംശയം


പെരുമ്പാവൂർ ∙ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാഖ് (38) ആണു പിടിയിലായത്. അതിഥിത്തൊഴിലാളി കുടുംബത്തിലേതാണ് 12, 9 വയസ്സുള്ള പെൺകുട്ടികൾ. പെരുമ്പാവൂരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാളും സുഹൃത്തുക്കളും. കെട്ടിടനിർമാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാൾ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. വാടകവീടിനോടു ചേർന്നുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.


Source link

Back to top button