LATEST NEWS

രഞ്ജിത്ത് വീണ്ടും റിമാൻഡിൽ: കാരവനിൽ‌ എത്തിച്ച് തെളിവെടുപ്പ്; പരാതി വ്യാജമെന്ന് ആവർത്തിച്ച് സംവിധായകൻ


കൊച്ചി ∙ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ. ലൈംഗികാതിക്രമക്കേസിൽ വിശദമായ ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. തെളിവെടുപ്പ് പൂർത്തിയായതോടെ ഇന്നത്തോടെ കസ്റ്റഡി അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. നാളെവരെ കസ്റ്റഡി ഉണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ള രഞ്ജിത്തിനെ കൂടുതൽ സമയം കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇന്ന് രഞ്ജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി ഇന്ന് പൂർത്തിയായതോടെ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും കൃത്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. കേസിൽ രഞ്ജിത്തിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


Source link

Back to top button