test del 5 copy of del 3

ഇസ്രയേലിന് 72,000 കോടി രൂപയുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക; പ്രതിഷേധം അവഗണിച്ച് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ലേസർ ആയുധങ്ങളും


ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാന സഖ്യകക്ഷികൾക്കായി 8.6 ബില്യൺ ഡോളറിന്റെ (ഏകദേശം 72,000 കോടി രൂപ) ആയുധ വ്യാപാരം പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേൽ, ഖത്തർ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങൾക്കാണ് പുതിയ കരാറിലൂടെ ആയുധങ്ങൾ ലഭ്യമാകുക. ഇറാൻ സംഘർഷത്തിൽ മൂന്നാഴ്ചയായി വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മേഖലയിലെ സൈനിക സന്നാഹം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം.പ്രതിഷേധം അവഗണിച്ച് സൈനിക സഹായം അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ച് ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിനെതിരെ യുഎസിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ മാസം യുഎസ് സെനറ്റിലെ 47 ഡെമോക്രാറ്റുകളിൽ 40 പേരും ഇസ്രയേലിനുള്ള ആയുധ വിൽപ്പന തടയുന്നതിനായി വോട്ട് ചെയ്തിരുന്നു. എന്നാൽ ‘ദേശീയ സുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യം’ എന്ന പ്രത്യേക അധികാരം (Arms Export Control Act) ഉപയോഗിച്ച് കോൺഗ്രസിനെ മറികടന്നാണ് ഭരണകൂടം ഈ നീക്കം നടത്തുന്നത്.ആകെ സഹായം: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതുവരെ ഏകദേശം 175 ബില്യൺ ഡോളറാണ് ഇസ്രയേലിന് അമേരിക്ക നൽകിയിട്ടുള്ളത്.


Source link

Back to top button