NATIIONAL
റയാൻ റിക്കിൾട്ടന് അതിവേഗ സെഞ്ചറി, 55 പന്തിൽ 123; വാങ്കഡെയിൽ മുംബൈയുടെ തൂക്കിയടി, ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റൺസെടുത്തു. സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണർ റയാൻ റിക്കിൾട്ടനിന്റെ ബാറ്റിങ്ങാണ് മുംബൈയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. 55 പന്തുകൾ നേരിട്ട താരം 123 റൺസടിച്ചു. എട്ട് സിക്സുകളും പത്തു ഫോറുകളുമാണു റിക്കിൾട്ടൻ ബൗണ്ടറി കടത്തിയത്. വിൽ ജാക്സ് (22 പന്തിൽ 46), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 31), നമൻ ധീർ (17 പന്തിൽ 22) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.ഹോം ഗ്രൗണ്ടിൽ ടോസ് വിജയിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡെയിൽ ഒടുവിൽ നടന്ന 21 മത്സരങ്ങളിലും ടോസ് വിജയിച്ച ക്യാപ്റ്റൽ ബോളിങ്ങാണ് തിരഞ്ഞെടുത്തിരുന്നത്. കാലിനു പരുക്കേറ്റ രോഹിത് ശർമ ഇന്നും പ്ലേയിങ് ഇലവനിൽ ഇല്ല. വിൽ ജാക്സ് ആദ്യമായി പ്ലേയിങ് ഇലവനിൽ എത്തിയ മത്സരം കൂടിയാണ് ഇത്.
Source link


